വയനാട്: വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 11 പേര്‍ക്ക് പരുക്കേറ്റു. മൈസൂരുവില്‍ നിന്ന് എത്തിയ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. കുശാല്‍നഗറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 45 വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
മൈസൂരിലെ കെപിഎസ് ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് ബസ്സ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.