Newsperseconds.com

കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ ഒഴിവാക്കി; കാറോടിച്ച വിദ്യാര്‍ഥി പ്രതി

Untitled 1

ആലപ്പുഴ: കളര്‍ക്കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആദ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പേരും എഫ്‌ഐആറില്‍ ചേര്‍ത്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ദൃക്‌സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. കാറോടിച്ച ഗൗരിശങ്കറിനെയാണ് പ്രതിയാക്കുക. ഗൗരിശങ്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഹനമോടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ഭാരതീയ ന്യായ സംഹിത 106 പ്രകാരമാണ് കേസ്. ആദ്യ ഘട്ടത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഡ്രൈവറുടെ വീഴ്ചയല്ലെന്നു കണ്ടെത്തി. ബസ് ഡ്രൈവര്‍ ഗുരുതര കുറ്റം ചെയ്തുവെന്ന പരാമര്‍ശം പ്രതിഷേധത്തിനു ഇടയാക്കി. ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തത്.

Share this Article

Leave a Comment