ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ഥി മരിച്ചു. എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജ്(20) ആണ് മരിച്ചത്. ആല്‍വിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തില്‍ ആല്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. എട്ട് പേര്‍ക്ക് കയറാവുന്ന വാഹനത്തില്‍ പതിനൊന്ന് പേര്‍ കയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി.
അപകടത്തില്‍ പരിക്കേറ്റ കൊല്ലം പോരുവഴി കാര്‍ത്തിക വീട്ടില്‍ ആനന്ദ് മനു, ചേര്‍ത്തല മണപ്പുറത്ത് വീട്ടില്‍ കൃഷ്ണദേവ് എന്നിവരുടെ നില അല്‍പം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍നിന്നു മാറ്റി. തൃപ്പൂണിത്തൂറ കണ്ണന്‍കുളങ്ങര സ്വദേശിയായ ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തില്‍ മുഹ്‌സിനും ചികിത്സയില്‍ തുടരുന്നു. തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റണ്‍ ഇന്നലെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങി.