Newsperseconds.com

വയനാടിനോടുള്ള കേന്ദ്രഅവഗണന; വിദ്യാര്‍ത്ഥി ചങ്ങല തീര്‍ത്ത് ക്യാമ്പസുകള്‍

Untitled 1

മലപ്പുറം: വയനാട് ഉരുള്‍പൊട്ടലിന് കേന്ദ്ര സഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ വിവിധ ക്യാമ്പസുകളില്‍ വിദ്യാര്‍ഥി ചങ്ങല തീര്‍ത്തു. നേരിട്ട് ദുരന്തമുഖം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് ഒരു രൂപ ധനസഹായം നല്‍കിയില്ലായെന്നത് അപലപനീയമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രതിഷേധം എസ് എഫ് ജില്ലാ സെക്രട്ടറി എന്‍ ആദില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദലി ഷിഹാബ്, ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ ഗോകുല്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അമല്‍ സ്വാഗതം പറഞ്ഞു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട് സഞ്ജയ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ഏരിയ കമ്മിറ്റി അംഗം വൈഷ്ണവി നന്ദി പറഞ്ഞു

Share this Article

Leave a Comment