Newsperseconds.com

ഹരിവരാസനം പാടി നടയടക്കുന്നതുവരെ ദിലീപ് സന്നിധാനത്ത്; വിഐപി പരിഗണന കൂടുതല്‍ വിവാദങ്ങളിലേക്ക്

Untitled 1

കൊച്ചി: നടന്‍ ദിലീപിന് ശബരിമലയില്‍ നല്‍കിയ വിഐപി പരിഗണന വിവാദമാകുന്നു. ദേവസ്വം ഓഫീസ് കോപ്ലക്‌സിലാണ് നടന്‍ ദിലീപിന് താമസ സൗകര്യം ഒരുക്കിയത്. മന്ത്രിയും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്ത് പണം വാങ്ങിക്കാതെയാണ് ദിലീപിന് മുറി അനുവദിച്ചത്. ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നല്‍കിയത്.

ഹരിവരാസനം പാടി നടയടക്കുന്നതു വരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ദര്‍ശനം തേടി. ഇത്രയും സമയം ദിലീപിന് എങ്ങനെ അവിടെ നില്‍ക്കാനായെന്നും വിഷയം ചെറുതായി കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സമയത്ത് ദര്‍ശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടഞ്ഞത് വലിയ വിവാദമായിരുന്നു. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ വിഐപികളുടെ ദര്‍ശനമെന്നും ചോദിച്ചിരുന്നു.അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ്. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും കൂടി ഹൈക്കോടതി നിരീക്ഷിച്ചു.

Share this Article

Leave a Comment