Newsperseconds.com

വനിതകള്‍ക്കായി പമ്പയില്‍ പ്രത്യേകം വിശ്രമ കേന്ദ്രമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

Untitled 1

പത്തനംതിട്ട: വനിതകള്‍ക്കായി പമ്പയില്‍ പ്രത്യേകം വിശ്രമ കേന്ദ്രമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. പമ്പയില്‍ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്ത്രീകള്‍ക്കായുളള വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്. പമ്പയില്‍ സ്ത്രീകള്‍ക്ക് ഒരു വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

ഒരേ സമയം 50 സ്ത്രീകള്‍ക്ക് വരെ ഉപയോഗിക്കാവുന്ന രീതിയിലുള്ള സൗകര്യങ്ങളുള്ള വിശ്രമകേന്ദ്രമാണ്. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ ശീതീകരിച്ച ഫെസിലിറ്റേഷനോട് കൂടിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും ഉള്‍പ്പെടുന്നുണ്ട്. വര്‍ഷങ്ങളായി പമ്പയില്‍ വനിതകള്‍ക്കായി ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യം ഉയരുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഒപ്പം പമ്പയില്‍ എത്തുന്ന യുവതികള്‍ക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനക്ഷമമായതോടെ സാധിക്കും.

Share this Article

Leave a Comment