പത്തനംതിട്ട: തിരുവല്ലയില്‍ സുഹൃത്തിനെ വീഡിയോകോള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. യുവാവ് ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
ഫോണ്‍ ചെയ്തതിന് പിന്നാലെ സുഹൃത്തായ യുവതി അഭിജിത്ത് താമസിക്കുന്ന മുറിയിലെത്തിയപ്പോഴേക്കും ഇയാള്‍ ജീവനൊടുക്കിയിരുന്നു. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയില്‍ എത്തിയത്.