കോട്ടയം: കേരളത്തിലെ സോഷ്യലിസ്റ്റ് ജനത -ജനതാദള്‍ പ്രസ്ഥാനങ്ങളുടെ കാര്‍ണവരായിരുന്ന് പി വിശ്വംഭരനെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവും, ലോഹ്യ കര്‍മ്മ സമിതി അഖിലേന്ത്യ പ്രസിഡന്റുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു.
തിരുവിതാംകൂറിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവും, ലോകസഭാംഗവും, നിയമസഭാംഗവും, ട്രേഡ് യൂണിയന്‍ നേതാവും, പത്രപ്രവര്‍ത്തകന്‍, ക്വിറ്റിന്ത്യ സമര നേതാവ്, എന്നീ നിലകളില്‍ പ്രയത്‌നിച്ച പ്രിയ സോഷ്യലിസ്റ്റ് സഖാവ് പി വിശ്വംഭരന്‍ എന്ന തൊഴിലാളി നേതാവ് താന്‍ പ്രവര്‍ത്തിച്ച മേഖലയിലെല്ലാം തന്റെ പ്രവര്‍ത്തന മികവ് തെളിയിക്കുകയും ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയായിരുന്നുവെന്ന് മാന്നാനം സുരേഷ് എടുത്തു പറഞ്ഞു.
ലോഹ്യ കര്‍മ്മസമിതി സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാനം സുരേഷ്. ചടങ്ങില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എസ് ശ്യാമപ്രസാദ്, ജോബി പുളിക്കല്‍, സന്തോഷ് പുളിക്കല്‍, സൂര്യ പത്തനംതിട്ട, റിലാഷ് പാറശാല, ജിജി ഇടാട്ടുറ, തോമസ് പൊടിപറ്റം, ഷൈജ കോഴിക്കോട്, മുഹമ്മദ് ഇസ്ലാം, എറണാകുളം, ആട്ലി പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു. ദിലീപ് സ്വാഗതവും മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.