Newsperseconds.com

കണ്ണൂരില്‍ നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്

Untitled 1

കണ്ണൂര്‍: കണ്ണൂരില്‍ നാളെ കെഎസ് യു വിദ്യാഭ്യാസ ബന്ദ്. കണ്ണൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ കെഎസ് യു പ്രവര്‍ത്തകരെ എസ്എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യു നാളെ പഠിപ്പ് മുടക്കുന്നത്. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് കെഎസ്യു അറിയിച്ചു.

കെഎസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കെട്ടിയ കൊടി മാറ്റിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. കെഎസ്യു യൂണിറ്റ് പ്രസിഡന്റിന് അതിക്രൂര മര്‍ദനമേറ്റിട്ടുണ്ട്. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Share this Article

Leave a Comment