ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും. നാളെ ഭഗവതിയുടെ കൈവട്ടകയില്‍ എഴുന്നള്ളത്തോടെ ആണു ഉത്സവങ്ങള്‍ക്കു തുടക്കമാകുന്നത്. ഭക്തി,വിശ്വാസം, കല, സംഗീതം എല്ലാം ഒന്നിക്കുന്ന ഉത്സവം. ചെട്ടിക്കുളങ്ങര കുംഭഭരണിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതകളാണിത്. കാഴ്ചയുടെ വിസ്മയവും ഭക്തിയുടെ പൂര്‍ണ്ണതയും ഒന്നിച്ചു ചേരുന്ന ദിവസമാണിത്.
വൃശ്ചിക മാസത്തിലെ ഭരണി നാളില്‍ നടക്കുന്ന ചെട്ടിക്കുളങ്ങര ഭഗവതിയുടെ കൈവട്ടകയില്‍ എഴുന്നള്ളത്ത് നാളെ നടക്കും. വൃശ്ചികഭരണി എഴുന്നള്ളത്തോടെ ആണ് മലയാള വര്‍ഷത്തിലെ ഉത്സവ വിശേഷങ്ങള്‍ക്ക് തുടക്കമാകുന്നത്. നാളെ രാത്രി 9.47 നും 10.05 നു മദ്ധ്യേ പുറപ്പെടാമേല്‍ശാന്തി വികെ ഗോവിന്ദന്‍ നമ്പൂതിരി ദേവിയെ പുറത്തെഴുന്നള്ളിക്കും. ജനുവരി 9നു ധനു മാസ ഭരണി എഴുന്നള്ളത്ത്, ഫെബ്രുവരി 2നു ഉതൃട്ടാതി അടിയന്തരം, നടയ്ക്കാവ് കരയുടെ 101 കലം എഴുന്നള്ളത്ത്, 5നു മകരഭരണി എഴുന്നള്ളത്ത്, 6നു കാര്‍ത്തിക പൊങ്കാല, 8നു ഈരേഴെ തെക്ക് ചെമ്പോലില്‍ ഈരിക്കല്‍ വീട്ടിലേക്കു കൈനീട്ടപ്പറ.
11നു പറയെടുപ്പിനു തുടക്കമാകും. 11ന് ഈരേഴ തെക്ക് പറയെടുപ്പ്, കാട്ടൂര്‍ ഇറക്കിപ്പൂജ, ളാഹയില്‍ എഴുന്നള്ളത്ത്. 12നു ഈരേഴ വടക്ക് പറയെടുപ്പ്, മേച്ചേരില്‍ ഇറക്കിപ്പൂജ, കാട്ടുവള്ളില്‍ ക്ഷേത്രത്തില്‍ പോള വിളക്ക് എഴുന്നള്ളത്ത്. 13നു തെക്ക്, 14നു കൈത വടക്ക്, കുതിര ചുവട്ടില്‍ പോള വിളക്ക് അന്‍പൊലി, 15ന് എരുവ, പത്തിയൂര്‍, പനച്ചോത്തി, 16നു മങ്ങാട്ടേത്ത് ഇറക്കിപ്പൂജ, 17നു ദേശത്തിനകം, 18നു മാവേലിക്കര, ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ കുടിയെഴുന്നള്ളത്ത്, 19നു മാവേലിക്കര, 20ന് ഈരേഴ തെക്ക്, പരുമല ഭാഗം അന്‍പൊലി, 21ന് ഈരേഴ വടക്ക്, 22നു കണ്ണമംഗലം വടക്ക്, കടവൂര്‍, മറ്റം വടക്ക്, 23നും 24നും നടയ്ക്കാവ്, 25നു മേനാമ്പള്ളി, കോയിക്കല്‍ ഇറക്കിപ്പൂജ.
26നു മുടുവന്‍പുഴത്ത് ഇറക്കി പൂജ, കണ്ണമംഗലം തെക്ക് പറയെടുപ്പ്, കണ്ണമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ പിതൃപുത്രി സംഗമം, 27നു കണ്ണമംഗലം തെക്ക്, മാര്‍ച്ച് 6 കണ്ണമംഗലം വടക്ക്, 7നും 8നും കായംകുളം, 9നു കണ്ടിയൂര്‍, കാവുങ്കല്‍ വീട്ടില്‍ വെച്ചുനേദ്യം, 10നു ഈരേഴ തെക്ക്, പുളിവേലില്‍ പറയെടുപ്പ്, പുല്ലമ്പള്ളില്‍, പുതുപ്പുരയ്ക്കല്‍ ഇറക്കിപ്പൂജ, കോയിക്കത്തറ അന്‍പൊലി, 11ന് ഈരേഴ വടക്ക്, 12നു മറ്റം തെക്ക്, 13നു കൈത തെക്ക്, കൈത വടക്ക്, പേള 17നു നെടുവേലിപ്പടി അന്‍പൊലി.
19നു മൂലയ്ക്കാട്ട് ചിറയില്‍ അന്‍പൊലി, 20നും 27നും പേള, 26നു മുടിയില്‍ ഇറക്കിപ്പൂജ, 28നു മറ്റം വടക്ക്, 29നു കടവൂര്‍, 30നു കോളശേരില്‍ ഇറക്കിപ്പൂജ, ആഞ്ഞിലിപ്ര പറയെടുപ്പ്, പുതുശേരി അമ്പലത്തില്‍ ദീപാരാധന, അത്താഴപ്പൂജ. 31നു ഈരേഴ തെക്ക് ചെറുമാളിയേക്കല്‍ ഇറക്കിപ്പൂജ, ഈരേഴ വടക്ക് കുതിര ചുവട്, മേനാമ്പള്ളി കളത്തട്ട്, കൈത തെക്ക് ചെട്ടിയാരേത്ത് ആലുംമൂട് എന്നിവിടങ്ങളില്‍ അന്‍പൊലി. മാര്‍ച്ച് 4ന് കുംഭഭരണി കെട്ടു കാഴ്ച. കുത്തിയോട്ടം ഫെബ്രുവരി 26നു തുടങ്ങും. മാര്‍ച്ച് 14 മുതല്‍, 26 വരെ കര ക്രമത്തിലുള്ള എതിരേല്‍പ് ഉത്സവം നടക്കും. മാര്‍ച്ച് 31ന് അശ്വതി ഉത്സവം, ഏപ്രില്‍ 1നു പുലര്‍ച്ചെ ഭഗവതി യുടെ കൊടുങ്ങല്ലൂര്‍ക്കുള്ള യാത്ര ചോദിക്കല്‍, 2നു കാര്‍ത്തിക ദര്‍ശനം.