Newsperseconds.com

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

Untitled 1

തമിഴ്‌നാട്: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശികളായ ജേക്കബ് എബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ടുമാസം പ്രായമുള്ള കൊച്ചുമകന്‍ ആരോണ്‍ ജേക്കബ് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ആരോണിന്റെ അമ്മ അലീന ജേക്കബ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഇന്ന് രാവിലെ കോയമ്പത്തൂര്‍ ജില്ലയിലെ മധുക്കരയില്‍ ആണ് വാഹനാപകടം ഉണ്ടായത്. അലീന ഓണ്‍ലൈനായി പഠിച്ച കോഴ്‌സിന്റെ പരീക്ഷയ്ക്കായി കുടുംബം ബംഗളൂരിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Share this Article

Leave a Comment