Newsperseconds.com

പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

Untitled 1

മലപ്പുറം: പൊന്നാനിയില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി. അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്. കുട്ടികള്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കാര്‍ ഇടിച്ചു കയറിയത്.

മലപ്പുറം എ വി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. കാര്‍ അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം വിട്ട് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പാലക്കാട് ഇന്നലെ പരീക്ഷ കഴിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് വീണ്ടും മറ്റൊരു അപകടം. പാലക്കാട്ടെ അപകടത്തില്‍ നാല് പെണ്‍കുട്ടികളാണ് മരണപ്പെട്ടത്.

Share this Article

Leave a Comment