തൊടുപുഴ: മൂന്നാറില്‍ സീരിയല്‍ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തി പടയപ്പ. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞടുത്തത്. സൈലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. ഓടിയെത്തിയ ആന വാഹനങ്ങള്‍ ആക്രമിക്കുകയായിരുന്നു.
വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ആനയുടെ പരാക്രമത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.