Newsperseconds.com

അരവിപ്പുറം ശിവക്ഷേത്രമഠത്തില്‍ ഭൈരവന്‍ ശാന്തി അനുസ്മരണവും യതി പൂജയും; സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു

Untitled 1

നെയ്യാറ്റിന്‍കര: അരവിപ്പുറം ശിവക്ഷേത്രമഠത്തില്‍ ഭൈരവന്‍ ശാന്തി സ്വാമികളുടെ ഓര്‍മ്മയ്ക്കായി സമാധിപീഠത്തില്‍ യതിപൂജയും അനുസ്മരണ യോഗവും നടന്നു. ഭൈരവന്‍ ശാന്തി സമാധി ആയതിനുശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഉചിതമായ പൂജകള്‍ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് 86 വര്‍ഷങ്ങള്‍ക്ക് ശേഷം മഠത്തിന്റെ നേതൃത്വത്തില്‍ യതി പൂജ നടന്നത്.

അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ കാലയളവില്‍ ക്ഷേത്രത്തിന്റെയും മഠത്തിന്റെയും കാര്യങ്ങള്‍ നോക്കി നടത്താന്‍ ഭൈരവന്‍ ശാന്തിയെയാണ് ഗുരു ചുമതലപ്പെടുത്തിയത്. യതിപൂജയ്ക്ക് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നല്‍കി. വിവിധ മഠങ്ങളിലെ സന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുത്തു.

ഭൈരവന്‍ ശാന്തി അനുസ്മരണ സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. രാവിലെ 9ന് സമാധി പീഠത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടന്നു. സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാഗാനന്ദ നന്ദിയും പറഞ്ഞു.

Share this Article

Leave a Comment