കൊച്ചി: അമ്മ താരസംഘടനയില്‍ ഉടനെ ഒരു പുതിയ കമ്മിറ്റി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തന്നെ ജൂണ്‍ വരെ തുടരും. ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റിയെ തീരുമാനിക്കുക.
അതേ സമയം, ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്. കുടുംബ സംഗമവും അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ നടന്‍മാര്‍ക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.