പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 4.30 നാണ് പത്തനംതിട്ട കൂടല്‍ മുറിഞ്ഞ കല്ലില്‍ അപകടമുണ്ടായത്. കാര്‍ യാത്രികരായ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിതിന്‍, ബിജു എന്നിവരാണ് മരിച്ചത്. മലേഷ്യയില്‍ നിന്ന് എത്തിയ മകളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയവരെ വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. കാര്‍ ബസ്സിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയില്‍ ആയിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.