Newsperseconds.com

ദാരുണമായ അപകടം, ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് എംവിഡിയുടെയും പൊലീസിന്റെയും വിലയിരുത്തല്‍; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Untitled 1

പത്തനംതിട്ട: മുറിഞ്ഞകല്ലില്‍ കാറും ബസും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാല് പേര്‍ മരിച്ച സംഭവം ദാരുണമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിന്റെയും വിലയിരുത്തല്‍. അടുത്തിടെയായി അപകടങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാവുന്നതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് നവ ദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ നാലു പേരടങ്ങുന്ന കാര്‍ അപകടത്തില്‍ പെട്ടത്. നാല് പേരാണ് അപകടത്തില്‍ മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകരുടെ ബസ്സാണ് കാറുമായി കൂട്ടിയിടിച്ചത്. ഹണിമൂണിന് പോയ മക്കളെ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടി തിരികെ വരികയായിരുന്നു. ദമ്പതികളും അവരുടെ അച്ഛന്മാരുമാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. മരിച്ച സ്ത്രീയുടെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലാണുള്ളത്.

Share this Article

Leave a Comment