തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. കോളേജില്‍ എസ്എഫ്‌ഐക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. മുഖത്തും ചെവിക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
എസ്എഫ്ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരേയുമാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഏഴംഗസംഘം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മുറിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.