Newsperseconds.com

കോഴിക്കോട് ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

Untitled 1

കോഴിക്കോട്: കോഴിക്കോട് ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. നാദാപുരം റോഡിലാണ് അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്.

ഓടിക്കൊണ്ടിരുന്ന ബസിന്റെ എന്‍ജിന്‍ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ജീവനക്കാര്‍ ബസ് നിര്‍ത്തുകയായിരുന്നു. ബസിലുണ്ടായുരുന്ന യാത്രക്കാരെ ഉടന്‍ തന്നെ പുറത്തിറക്കിയതിനാല്‍ ആളപായമുണ്ടായില്ല. നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയെത്തി തീയണക്കുകയായിരുന്നു.

Share this Article

Leave a Comment