തിരുവനന്തപുരം: സ്വിഗ്ഗി ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ തടസ്സപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും തൊഴിലാളികള്‍ ഉടന്‍ സമരത്തിലേക്ക് കടക്കും.
കമ്മീഷന്‍ വെട്ടിക്കുറച്ച മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സ്വിഗ്ഗി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൊമാറ്റോ ഫുഡ് ഡെലിവറി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.