Newsperseconds.com

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര നടതുറപ്പ് മഹോത്സവം; ജനുവരി 12 മുതല്‍ 23 വരെ

Untitled 1

കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ അടുത്ത മാസം മുതല്‍ ശ്രീ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം നടക്കും. ജനുവരി 12 മുതല്‍ 23 വരെയാണ് മഹോത്സവം. ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശന സൗകര്യത്തിനായി ഇത്തവണ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 1 മുതല്‍ ആരംഭിക്കും.

നടതുറപ്പ് ഉത്സവത്തിന്റെ സജ്ജീകരണങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഗതാഗത നിയന്ത്രണത്തിനും മോഷണം തടയുന്നതിനും പൊലീസ് സേനയെ വിന്യസിക്കും.

അനധികൃത മദ്യ വില്‍പ്പനയും ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപനവും തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഉത്സവ ദിവസങ്ങളില്‍ 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് ഫയര്‍ ക്രൂവിന്റെ സേവനം ലഭ്യമാക്കും. ഭക്ഷണശാലകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ചുമതലപ്പെടുത്തി.

Share this Article

Leave a Comment