Newsperseconds.com

നിലയ്ക്കലില്‍ ഉറങ്ങുന്നതിനിടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

Untitled 1

പത്തനംതിട്ട: നിലയ്ക്കലില്‍ ഉറങ്ങുന്നതിനിടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. തമിഴ്‌നാട് തിരുവള്ളൂര്‍ വെങ്കല്‍ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ദര്‍ശനം കഴിഞ്ഞ് എത്തിയ ഗോപിനാഥ് നിലയ്ക്കലില്‍ പാര്‍ക്കിങ് ഏരിയയില്‍ നിലത്ത് കിടന്ന് ഉറങ്ങുമ്പോഴാണ് സംഭവം. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് തീര്‍ത്ഥാടകരുമായി എത്തിയ ബസ് പിന്നിലേക്ക് എടുക്കുകയും ഗോപിനാഥിന്റെ ശരീരത്തില്‍ കയറിയിറങ്ങുകയുമായിരുന്നു.

ഗോപിനാഥ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share this Article

Leave a Comment