Newsperseconds.com

വിട്ടുമാറാത്ത കൈമുട്ടു വേദന; ശസ്ത്രക്രിയയില്‍ കണ്ടെത്തിയത് 25 വര്‍ഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്

Dog

ആലപ്പുഴ: വിട്ടുമാറാത്ത കൈമുട്ടു വേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ കയ്യില്‍ നിന്ന് പുറത്തെടുത്തത് പട്ടിയുടെ പല്ല്. തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കയ്യില്‍ നിന്നാണ് ഓപ്പറേഷനിലൂടെ പല്ല് പുറത്തെടുത്തത്. 11-ാം വയസ്സിലാണ് വൈശാഖിനെ പട്ടി കടിച്ചത്. ആ സമയത്ത് പ്രാഥമിക ചികിത്സ മാത്രമായിരുന്നു ചെയ്തിരുന്നത്.

കഠിന കൈമുട്ടുവേദനയുമായാണ് വൈശാഖ് കഴിഞ്ഞ ദിവസം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇത് നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിലാണ് സര്‍ജന്‍ ഡോ മുഹമ്മദ് മുനീറിന്റെ കണ്ണില്‍ പല്ല് തെളിഞ്ഞത്. മുട്ടില്‍ തൊലിയോടു ചേര്‍ന്നാണ് കൂര്‍ത്തപല്ലിന്റെ ഭാഗം കണ്ടെത്തിയത്. ഓപ്പറേഷന് ശേഷമാണ് 25 വര്‍ഷം മുന്‍പ് പട്ടി കടിയേറ്റ വിവരം വൈശാഖ് ഡോക്ടര്‍മാരോട് പങ്കുവെക്കുന്നത്.

Share this Article

Leave a Comment