Newsperseconds.com

മൂന്നാം ദിവസവും സ്വര്‍ണ്ണ വില താഴോട്ട്; പവന് 240 രൂപ കുറഞ്ഞു

Untitled 1

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണത്തിന് വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഒരു ഗ്രാം സ്വര്‍ണവിലയില്‍ 30 രൂപയുടെ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 7040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന നടക്കുന്നത്.

ഡിസംബര്‍ മാസത്തിന്റെ ആദ്യത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

Share this Article

Leave a Comment