Newsperseconds.com

കുന്നംകുളം വിവേകാനന്ദ കോളേജില്‍ എബിവിപി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; നാല് പേര്‍ക്ക് പരിക്ക്

Untitled 1

തൃശൂര്‍: കുന്നംകുളം വിവേകാനന്ദ കോളജില്‍ എബിവിപി- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് വീതം എസ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്‌സല്‍, എബിവിപി പ്രവര്‍ത്തരായ ദേവജിത്ത്, സനല്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment