തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളില്‍ പഠിക്കുന്ന 7-ാം ക്ലാസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റേയും ബീനയുടേയും മകള്‍ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്. സ്‌കൂള്‍ പൂട്ടലിന്റെ മുമ്പായുള്ള ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് പാമ്പു കടിയേറ്റത്.
നേഹയുടെ വലതു കാല്‍ പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. പാമ്പിനെ കണ്ടതോടെ കുട്ടികള്‍ പരിഭ്രാന്തരായി. പിന്നാലെ പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ അടിച്ചു കൊന്നു. നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി ഭേദമാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.