Newsperseconds.com

മുളന്തുരുത്തി മാര്‍ത്തോമന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലുണ്ടായ സംഘര്‍ഷം; പോലീസിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

Untitled 1

കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കണ്ടാല്‍ അറിയാവുന്ന 32 പേര്‍ക്കെതിരെയും കേസെടുക്കുകയും ചെയ്തു.

മുളന്തുരുത്തി സ്വദേശികളായ ഏബല്‍ ലെജി(27), ബിജു കെ പി(50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തി സി ഐ അടക്കം മൂന്ന് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. മുളന്തുരുത്തി മാര്‍ത്തോമന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികള്‍ തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് കയ്യേറ്റവും മര്‍ദ്ദനവും ഉണ്ടായത്.

Share this Article

Leave a Comment