Newsperseconds.com

അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Untitled 1

തൊടുപുഴ: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. മുട്ടം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ അക്സാ റെജി (18) , ഡോണല്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ അക്സാ റെജി പത്തനംതിട്ട സ്വദേശിയാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഡോണല്‍ ഷാജി ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment