Newsperseconds.com

എം ആര്‍ അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ല; പിവി അന്‍വര്‍

Untitled 1

എം ആര്‍ അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന് പി വി അന്‍വര്‍. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണെന്നും വിജിലന്‍സ് അന്വേഷണം ശരിയായ ദിശയില്‍ അല്ല നടന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു. പി.ശശിയും എം.ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോള്‍ ഒരന്വേഷണവും എങ്ങുമെത്തില്ലെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.

പൊലീസിലെ നോട്ടോറിയസ് ക്രിമിനല്‍ സംഘം അജിത് കുമാറിനൊപ്പം ഉണ്ട്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഏറ്റവും നല്ല ഓഫീസര്‍ എം ആര്‍ അജിത് കുമാര്‍ ആണെന്നാണ്. അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണ്. എം അര്‍ അജിത് കുമാറിനെതിരെ കൈവശം ഉണ്ടായിരുന്ന തെളിവുകള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. ബാക്കി തെളിവുകള്‍ കോടതിയില്‍ നല്‍കും.

Share this Article

Leave a Comment