പാലക്കാട്: ക്രിസ്മസ് കരോള്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധ കരോള്‍ ഒരുക്കാന്‍ ഡിവൈഎഫ്‌ഐയും യൂത്ത്‌കോണ്‍ഗ്രസും. പാലക്കാട് നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് രാവിലെ ഒന്‍പത് മണിക്ക് ഡിവൈഎഫ്‌ഐയും പത്തിന് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ കരോള്‍ ആഘോഷത്തിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.
വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.