Newsperseconds.com

കേരളത്തില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്‌നാട്ടില്‍ തള്ളിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

Untitled 1 Recovered

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി കേരളത്തില്‍ നിന്നും മാലിന്യം തള്ളിയ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ ജനുവരി പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്.

തമിഴ്‌നാട്ടിലെ ഒന്നിലധികം സ്ഥലങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ അനധികൃതമായി തള്ളുന്നതായി പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് പിടികൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലോറി ഉടമയായ ചെല്ലദുരെ കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തിരുനെല്‍വേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹര്‍ എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share this Article

Leave a Comment