Newsperseconds.com

ശബരിമല; കാനനപാത സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

Sabarimala

ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശന സമയം രാവിലെ 7 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയും, മുക്കുഴിയിലെ പ്രവേശന സമയം രാവിലെ 7 മുതല്‍ വൈകീട്ട് 4 വരെയും ആയിരിക്കും. സത്രത്തിലെ പ്രവേശന സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയെന്നുള്ളത് തുടരും.

Share this Article

Leave a Comment