Newsperseconds.com

പാലമേൽ മണ്ണെടുപ്പ് ആരംഭിച്ചു; പൊലീസ് സന്നാഹത്തോടെ രാവിലെ അഞ്ചരയോടെയാണ് മണ്ണെടുത്ത് തുടങ്ങിയത്

Untitled Design (11)

ആലപ്പുഴ നൂറനാട് പാലമേൽ മണ്ണെടുപ്പ് ആരംഭിച്ചു. രാവിലെ അഞ്ചരയോടെയാണ് മണ്ണെടുത്ത് തുടങ്ങിയത്. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി കുന്ന് ഇടിച്ചാണ് മണ്ണെടുക്കുന്നത്. അതേസമയം, മണ്ണെടുക്കുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നിരുന്നു. പ്രതിഷേധത്തിൽ സ്ത്രീകളെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രണ്ടു ദിവസത്തേക്ക് മണ്ണെടുപ്പ് നിർത്തിവച്ചിരുന്നു

കഴിഞ്ഞ ദിവസം പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച 60 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണെടുത്ത് പോകുന്ന ലോറികൾ തടയുമെന്ന് നാട്ടുകാർ അറിയിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധിക്കുന്നത് തടയാൻ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

സർക്കാരും ഹൈക്കോടതിയും മുൻപ് മണ്ണെടുക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ, ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ അപ്പീൽ പോയതിനെ തുടർന്ന് മണ്ണെടുപ്പുകാർ പിൻവാങ്ങിയിരുന്നു. അപ്പീൽ വിധി പറയാതെ മാറ്റിവെച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ വീണ്ടും മണ്ണെടുപ്പുകാർ എത്തുകയായിരുന്നു.

നാടിന്‍റെ പരിസ്ഥിതിയെ തകർക്കുന്ന മലയും കുന്നുകളുമിടിച്ചുള്ള മണ്ണടുപ്പിനെതിരെ നാട്ടുകാർ നടത്തിയ ജനകീയ സമരത്തിനു നേരെയായിരുന്നു കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പൊലീസിന്‍റെ നടപടി ഉണ്ടായത്. സ്ത്രീകളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാടക്കളുമടക്കം നിരവധി പേർക്കാണ് മർദനമേറ്റത്.

Share this Article

Leave a Comment