വയനാട്ടിൽ പൊലീസ് പിടികൂടിയ മാവോസ്റ്റുകൾ ചോദ്യം ചെയ്യലിൽ സഹകരിച്ചില്ലെന്ന് പൊലീസ്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകാൻ പൊലീസ് നീക്കം. കേരളാ പോലീസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയ ചന്ദ്രുവിന്റെയും ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാൽ ഇരുവരെയും ഇന്ന്കോടതിയിൽ ഹാജരാക്കും.
കേരളാ പൊലീസിനെ കൂടാതെ തമിഴ്നാട്, ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും മാവോസ്റ്റുകളെ ചോദ്യം ചെയ്തു. പശ്ചിമ ഘട്ട ഓപ്പറേഷനെ കുറിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.