Newsperseconds.com

ദിവ്യ ജ്യോതിപ്രയാണത്തിന് വടകരയില്‍ സ്വീകരണം നല്‍കി

Vadakara

വടകര: 92-ാമത് ശിവഗിരി തീര്‍ത്ഥാടനവേദിയില്‍ ജ്വലിപ്പിക്കുന്നതിന് തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും ശിവഗിരിയിലേക്ക് പുറപ്പെട്ട ദിവ്യ ജ്യോതി പ്രയാണത്തിന് ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണ സഭ വടകര മണ്ഡലം കമ്മറ്റി വടകര പുതിയ ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി.

ഗുരുധര്‍മ്മപ്രചരണ സഭ കേന്ദ്ര കമ്മറ്റി അംഗം വി.പി.നാരായണന്‍,വടകര മണ്ഡലം പ്രസിഡണ്ട് ബാലന്‍ ചെമ്മരത്തൂര്‍, മണ്ഡലം സെക്രട്ടറി രാഗേഷ് മുടപ്പിലാവില്‍, വി.പി. രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share this Article

Leave a Comment