കണ്ണൂര്‍: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച നടിയാണ് ബോധമില്ലാതെ പെരുമാറിയത്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായി സംശയമുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാരും പൊലീസും ഇടപെട്ട് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
മട്ടന്നൂരില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയോടെയാണ് കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവനക്കാരോടും രോഗികളോടും ഇവര്‍ തട്ടിക്കയറുകയായിരുന്നു.