ചെന്നൈ: തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന് തോമസ്, സോണിമോന്‍ കെ ജെ, ജോബിന് തോമസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഏര്‍ക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ് തേനിയിലേക്ക് പോവുകയായിരുന്ന മാരുതി ഓള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസ് റോഡില്‍ തലകീഴായി മറിഞ്ഞു. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.