Newsperseconds.com

നടന്‍ ദിലീപ് ശങ്കറിന്റെ മരണം; മുറിയില്‍ തലയിടിച്ച് വീണതാണെന്ന് സംശയം; ആത്മഹത്യയല്ലെന്ന് ഉറപ്പിച്ച് പോലീസ്

Untitled 1

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് വ്യക്തമാക്കി പോലീസ്. ദിലീപിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഹോട്ടല്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി.

ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ച് വീണതാണെന്നാണ് സംശയം. ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണോ മരണത്തിന് കാരണമെന്നും സംശയിക്കുന്നു. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും.

കഴിഞ്ഞ ദിവമാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ സീരിയല്‍ താരം ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് പറഞ്ഞത്. കരള്‍ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും രോഗത്തെക്കുറിച്ച് അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

Share this Article

Leave a Comment