കോഴിക്കോട്: ഒരാഴ്ച മുമ്പ് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ സൈനബ (59) എന്ന സ്ത്രീയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവാണ് കൊലപ്പെടുത്തിയതായി പോലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കിയത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ചു കൊന്നുവെന്നും മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് പറയുന്നത്.
സ്ത്രീയുടെ പക്കലുള്ള സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനേയും കൊണ്ട് പോലീസ് ഗൂഡല്ലൂരില്‍ തിരച്ചിലിനായി പുറപ്പെട്ടു.