പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ലോകമെങ്ങും പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ Amb. ഡോ.രാജീവ്‌മേനോന്‍. അസാധാരണമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന വര്‍ഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്ന് നമ്മള്‍ എല്ലാ പ്രതിസന്ധിയും മറികടന്നു. പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ ഐക്യത്തോടെയും ആര്‍ജ്ജവത്തോടെയും മുന്നോട്ടു പോകാന്‍ നമുക്കു സാധിച്ചു. ഇനി കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ, പുതിയ വെല്ലുവിളികള്‍ നാം ഏറ്റെടുക്കുകയാണ്. ഐശ്വര്യവും സമാധാനവും നിറഞ്ഞ നല്ലൊരു വര്‍ഷമാവട്ടെ 2025 എന്നും Amb. ഡോ.രാജീവ് മേനോന്‍ ആശംസിച്ചു.
തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം. 2024 വിടപറയുകയും 2025 ആരംഭിക്കുകയും ചെയ്യുമ്പോള്‍, ഈ മാറ്റം എല്ലാവര്‍ക്കും അനന്തമായ സന്തോഷത്തിലേക്കും സമൃദ്ധിയിലേക്കും ഒരു കവാടമാകട്ടെയെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. വരാനിരിക്കുന്ന വര്‍ഷത്തിലെ എല്ലാ ദിവസവും നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പായിരിക്കട്ടെ, സന്തോഷവും ചിരിയും നിറഞ്ഞതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.