കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തില്‍ 15 കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.
കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപമത്ത് വെച്ചായിരുന്നു അപകടം. സ്‌കൂള്‍ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്നയുടന്‍ തന്നെ സ്ഥത്തെത്തി നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.