Newsperseconds.com

സമഗ്രസഹകരണ നിയമം; സഹകരണചട്ടഭേദഗതി നിലവില്‍ വന്നു

Coprtv

സമഗ്ര സഹകരണനിയമഭേദഗതിയുടെ ഭാഗമായി സഹകരണ ചട്ടത്തിലും ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചനായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.സമഗ്ര നിയമ ഭേദഗതിക്ക് അനുസൃതമായി സഹകരണ രംഗത്തെ ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ കൊണ്ട് സഹകരണ മേഖലയ്ക്ക് പുതിയ ദിശാ ബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് സമഗ്രമായ സഹകരണ ചട്ട ഭേദഗതി തയ്യാറാക്കിയിട്ടുള്ളത്.സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനും ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും ലക്ഷ്യമിട്ട് തയ്യാറാക്കിയ കേരള സഹകരണ സംഘം സമഗ്ര നിയമ ഭേദഗതി സഹകരണ പ്രസ്ഥാനത്തിലാകെ സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാണന്നും മന്ത്രി പറഞ്ഞു.

കേരള സഹകരണ സംഘം (ഭേദഗതി) നിയമം – 2023 07/06/2024 ലെ അസാധാരണ ഗസറ്റില്‍ 2024 ലെ Act -9 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന സഹകരണ സഹകരണ യൂണിയന്‍, സര്‍ക്കിള്‍ യൂണിയന്‍ എന്നിവയുടെ തിരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖേന നടത്തുന്നതിന് വിശദമായ വ്യവസ്ഥകള്‍ ഉള്‍പ്പെടെ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമ വകുപ്പിലെ സെഷ്യല്‍ സെക്രട്ടറിയായിരിക്കും . സഹകരണ നിയമത്തിലെ ഭേദഗതി വ്യവസ്ഥയ്ക് അനുസൃതമായി ചട്ട ഭേദഗതി നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘം ഭരണ സമിതിയില്‍ കോ-ഓപ്റ്റ് ചെയ്യുന്ന അംഗങ്ങളുടെ വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ സംബന്ധിച്ച വ്യവസ്ഥ, കോ-ഓപ്റ്റഡ് അംഗങ്ങളുടെ നിയമനം സംബന്ധിച്ച് രജിസ്ട്രാറുടെ അംഗീകാരം ലഭ്യമാക്കണമെന്നുള്ള വ്യവസ്ഥ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണ സമിതി അംഗങ്ങള്‍ക്ക് ട്രെയിനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ എന്നിവിടങ്ങളുടെ തസ്തികകളിലേയ്ക്കുള്ള ക്ലറിക്കല്‍ നിയമനത്തിന് സബ്സ്റ്റാഫില്‍ നിന്നുള്ള പ്രമോഷന്‍ നേരിട്ടുള്ള നിയമനം എന്നിവയ്ക്കുള്ള അനുപാതം നിലവിലുള്ള ചട്ടത്തിലെ 1:4എന്നത് ചട്ടം 185 (10) ല്‍ 1:2 എന്ന് മാറ്റം വരുത്തിയിട്ടുള്ളത് Class II മുതല്‍ VII വരെയുള്ള സൊസൈറ്റികള്‍ക്ക് ബാധകമാക്കി. ഇപ്രകാരം സബ്സ്റ്റാഫിന് ഉദ്യോഗകയറ്റം നല്‍കുമ്പോള്‍ ഉദ്യോഗകയറ്റം ലഭിക്കുന്നവരുടെ യോഗ്യതയും കഴിവും സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന യോഗ്യത പരീക്ഷയില്‍ കൂടി വിലയിരുത്തി മാത്രം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഉദ്യോഗാര്‍ത്ഥിയുടെ പൂര്‍വ്വചരിത്രവും സ്വഭാവവും പോലീസ് വെരിഫിക്കേഷനിലൂടെ നടത്തുന്നത് സംബന്ധിച്ച് വ്യവസ്ഥകള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്.സംഘങ്ങളില്‍ വസ്തുക്കള്‍ പണയപ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വയ്പ ലഭിക്കുന്നതിന് വസുതുക്കളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തി.സഹകരണ ആര്‍ബിട്രേഷന്‍ കോടതികളുടെ പ്രിസൈഡിംഗ് ഓഫീസര്‍ ജൂഡിഷ്യറിയില്‍ നിന്നുള്ള സിവില്‍ ജഡ്ജ്മാരുടെ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ തസ്തികയ്ക്ക് മുകളിലുള്ളവരായിരിക്കണമെന്നും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.സംഘത്തിന് വാങ്ങുന്ന സ്ഥലം, കെട്ടിടം മുതലായവയുടെ മൂല്യം അറ്റലാഭത്തിന്റെ 5% ത്തില്‍ അധികരിക്കാന്‍ പാടില്ല. കൂടാതെ ഇക്കാര്യത്തിന് രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി തേടേണ്ടതാണ്.ലിക്വിഡൈസേഷന് ഒരു വര്‍ഷ സമയപരിധി വ്യവസ്ഥ ചെയ്തു. സംഘത്തില്‍ ഒഴിവുവരുന്ന തസ്തികകള്‍ ഒഴിവു വന്ന് മൂന്ന് മാസത്തിനകം സഹകരണ എക്‌സാമിനേഷന്‍ ബോര്‍ഡിനെ അറിയിക്കണം എന്ന കാര്യങ്ങളടക്കം ചട്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Share this Article

Leave a Comment