Newsperseconds.com

ഗുരുവിന്റെ സന്ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കും; ‘ശ്രീനാരായണഗുരു മൈക്രോ സൈറ്റ്’ രൂപീകരിക്കാനൊരുങ്ങി ടൂറിസം വകുപ്പ്

Nn

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി പ്രത്യേക മൈക്രോസൈറ്റ് രൂപീകരിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി-യുവജന സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി പി എ മുഹമ്മദ് റിയാസാണ് പ്രഖ്യാപനം നടത്തിയത്. മൈക്രോ സൈറ്റ് ഒരുങ്ങുന്ന വിവരം ശിവഗിരിയില്‍ വച്ചു തന്നെ അറിയിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

ഗുരുവിനെ കുറിച്ചും ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവ് പകരാനും കഴിയുന്ന ഒന്നായി സൈറ്റിനെ വികസിപ്പിക്കും. ദുരുദേവന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളിലുള്ള ഉള്ള മൈക്രോസൈറ്റ് ആണ് ടൂറിസം വകുപ്പ് സജ്ജമാക്കുക. ഇതില്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍,സന്ദേശങ്ങള്‍ തുടങ്ങി ഗുരുവിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. ഇതിലൂടെ ലോകത്തിന്റെ നാനാഭാഗത്തേക്കും ഗുരുദേവനെ കുറിച്ചുള്ള അറിവുകള്‍ എത്തും. ശിവഗിരി മഠത്തെ കുറിച്ചും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സൈറ്റില്‍ ഉള്‍പ്പെടുത്തും. ഒപ്പം ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനും മൈക്രോസൈറ്റ് വഴി സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത് അത് ഇപ്പോഴും സമൂഹത്തില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന കാലം ആണ് ഇതെന്നും മന്ത്രി ചൂണ്ടികാട്ടി. അതുകൊണ്ടു തന്നെ ഗുരുവചനങ്ങളും ഗുരുവിന്റെ സന്ദേശങ്ങളും വീണ്ടും വീണ്ടും ഇവിടെ പറയുന്നത് കൂടുതല്‍ പ്രസക്തമാകുന്നു. ”പലമതസാരവുമേകം” എന്ന ഗുരുവിന്റെ വാക്കുകള്‍ തന്നെ എന്താണ് ഗുരു മുന്നോട്ടു വെച്ചതെന്ന സന്ദേശം വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Share this Article

Leave a Comment