കണ്ണൂരില്‍ മാവോയിസ്‌റ്റ് – തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. അയ്യൻക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്.
മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തണ്ടര്‍ബോള്‍ട്ട് എഎൻഎഫ് സംഘത്തിന്റെ തെരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതേ തുടർന്ന് കരിക്കോട്ടക്കരി- ഉരുപ്പുംകുറ്റി പാത പൊലീസ് അടച്ചു. സ്ഥലത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും പൊലീസും മാവോയിസ്റ്റും ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു.