കേരളാ സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം കരസ്ഥമാക്കി വിദ്യുത് വി റാം. ശാസ്ത്രം, കല, സാഹിത്യം എന്നീ മേഖലകളില്‍ സംസ്ഥാന തലത്തില്‍ കഴിവ് തെളിയിച്ചതിനാണ് ഈ പുരസ്കാരം വിദ്യുതിനെ തേടിയെത്തിയത്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
വിദ്യുത് വി റാം വെറുമൊരു പേരല്ല ഒരു അത്ഭുത പ്രതിഭ എന്നതിന്റെ പര്യായം ആണ്. ഈ ഏഴാം ക്ലാസുകാരന് വ്യത്യസ്തങ്ങളായ മേഖലകളിലൂടെ തന്റെ വിജയ രഥമോടിച്ച്, തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ബഹുമുഖ പ്രതിഭയാണ്. ടെന്‍ മെന്‍ ഇന്‍ വണ്‍ എന്നറിയപ്പെടുന്ന ലിയാനാഡോ ഡാവിഞ്ചിയെ പോലെ, വേഗതയില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിക്കുന്ന ശകുന്തള ദേവിയെ പോലെ, ഗണിതശാസ്ത്രത്തിലും, പാഠകം കഥാപ്രസംഗം മോണോ ആക്ട് മിമിക്രി കഥാരചന കവിത രചന പ്രസംഗം ഗാനം ഡാന്‍സ് എന്നിങ്ങനെ എല്ലായിടത്തും വിദ്യുദ് ഒന്നാമതാണ്. തിരുവനന്തപുരം റവന്യൂ കലോത്സവത്തില്‍ യുപി വിഭാഗം കഥാപ്രസംഗം എ ഗ്രേഡ് ഓടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കി വിദ്യുത് വി റാം. തുടര്‍ച്ചയായി മൂന്നാമത് വര്‍ഷമാണ് ജില്ലാ കലോത്സവത്തില്‍ വിദ്യുത് കഥാപ്രസംഗം അവതരിപ്പിക്കുന്നത്. നൂറുകോടി വര്‍ഷങ്ങളുടെ കലണ്ടര്‍ മനപ്പാഠമാക്കി വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ കേരളീയന്. ഏറ്റവും വേഗതയുള്ള ഹ്യൂമന്‍ കാല്‍ക്കുലേറ്റര്‍ ആന്‍ഡ് ഹ്യൂമന്‍ കലണ്ടര്‍. ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിക്കുന്നു എന്നുള്ളതാണ് വിദ്യുദിനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ പ്രത്യേകത. പാട്ടും, മിമിക്രിയും, ഡാന്‍സും എല്ലാം വേദിയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം തന്നെ വലിയ ഗണിതക്രിയകള്‍, നൂറ്റാണ്ടുകളുടെ കലണ്ടറുകള്‍ എന്നിവ മനക്കണക്കായി ചെയ്ത് സെക്കണ്ടുകള്‍ക്കുള്ളില്‍ ഉത്തരം പറഞ്ഞിരിക്കും.

ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ സ്പെഷ്യല്‍ ടാലന്റ് എന്ന വിഭാഗത്തില്‍ ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ് എന്ന് തെളിയിച്ചു കൊണ്ട് വിദ്യുദ് ഒരു പ്രോഗ്രാം അവതരിപ്പിക്കുകയും അത് ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. അഖിലകേരള ബാലജന സഖ്യം മേഖല മത്സരത്തില്‍ മിമിക്രി, story telling, essay writing എന്ന ഇനങ്ങളില്‍ ഒന്നാം സ്ഥാനവും മോണോ ആക്ടില്‍ മൂന്നാം സ്ഥാനവും മിമിക്രിയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. International Abacus Vedic and mental maths olympiad പരീക്ഷയില്‍ അന്താരാഷ്ട്രതലത്തില്‍ നാലാം റാങ്ക് , The association of mathematics of India ( AMTI)ചെന്നൈ നടത്തുന്ന 55th National mathematics talent contest 2023 വിജയി. 2022 എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് സബ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്, ജില്ലയിലെ ഉയര്‍ന്ന മാര്‍ക്കോടെ തുടര്‍ച്ചയായി രണ്ടുവര്‍ഷം സംസ്കൃത സ്കോളര്‍ഷിപ്പ് എന്നിവ നേടിയിരുന്നു. കേരള ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം 2022 പരിപാടിയില്‍ പകല്‍ക്കുറി പാസ്ക് വായനശാലയെ പ്രതിനിധാനം ചെയ്ത പങ്കെടുത്ത് ജില്ലാതലത്തില്‍ കഥാപ്രസംഗം ഒന്നാം സ്ഥാനം നേടി. കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന് തിരുവനന്തപുരം 2022, റേസിറ്റേഷന്‍ രണ്ടാം സ്ഥാനം. തിരുവനന്തപുരം ഗാന്ധിഭവന് സംഘടിപ്പിക്കുന്ന ശലഭമേള 2023 പങ്കെടുത്ത പ്രസംഗം കഥാപ്രസംഗം എന്നിവയില്‍ രണ്ടാം സ്ഥാനവും മോണോ ആക്ടിന് മൂന്നാം സ്ഥാനവും ലഭിച്ചു.
കേരള സ്കൂള്‍ കലോത്സവം2024.ജില്ലാതല മത്സരത്തില്‍(TVM )മോണോ ആക്ട്, പദ്യം ചൊല്ലല്‍ എന്നിവയില്‍ എ ഗ്രേഡും കഥാപ്രസംഗത്തില്‍ ബി ഗ്രേഡും ഉള്‍പ്പെടെ 13 പോയിന്റുകള്‍ കരസ്ഥമാക്കി. യുപി വിദ്യാര്‍ഥികള്‍ക്ക് ജില്ല വരെ മാത്രമേ കലോത്സവം ഉള്ളൂ കേരള സ്കൂള്‍ കലോത്സവം 2023 ല്‍ സബ്ജില്ലാ മത്സരത്തില്‍( തിരുവനന്തപുരം നോര്‍ത്ത്) കഥാപ്രസംഗം, മോണോ ആക്ട്, സംസ്കൃതം പദ്യം ചൊല്ലല്‍ എന്നിവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡുംകന്നട പദ്യം ചൊല്ലല്‍ ശുദ്ധ രൂപ ഉച്ചാരണം സംസ്കൃത നാടകം എന്നിവയ്ക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും ഉള്‍പ്പെടെ 5 വ്യക്തിഗത ഇണങ്ങളിലും ഒരു ഗ്രൂപ്പ് ഇനത്തിലും പങ്കെടുത്ത 30 പോയിന്റ് കരസ്ഥമാക്കി. ആ വര്‍ഷം സബ് ജില്ലയില്‍ വ്യക്തിഗതമായി ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിയും വിദ്യുത് ആയിരുന്നു.
കൊല്ലം ജികെ പിള്ള സ്മാരക പ്രഥമ ‘ഗണിതരത്ന’ പുരസ്കാരം 2023 ലഭിച്ചു. കണിയാപുരം ഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് 2023 ല്‍ ‘ഗണിതശ്രീ’ പുരസ്കാരം നല്കി വിദ്യുദിനെ അഭിനന്ദിച്ചിരുന്നു. പാരിപ്പള്ളി കൊടുമൂട്ടില്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും ‘ ഗണിത പ്രതിഭ’ പുരസ്കാരം ലഭിച്ചു. ചാക്യാര്‍കൂത്തിന്റെ പുരാതന രൂപവും ക്ഷേത്ര കലാരൂപമായ ‘ പാഠകം പട്ടാഴി സദാശിവന് ഉണ്ണിത്താന് അവര്‍കളുടെ ശിക്ഷണത്തില്‍ നാലാം ക്ലാസ് മുതല്‍ പഠിച്ചു വരുന്നു. വിവിധ ക്ഷേത്രങ്ങളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നു .കലണ്ടര്‍ ഷോ, ഡാന്‍സ്, മോണോ ആക്ട്, മിമിക്രി, പാട്ട് എന്നിവ ഉള്‍പ്പെടുത്തി ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ വിദ്യുത്് വി റാം TALENT SHOW വിവിധ വേദികളിലും സ്കൂളുകളിലെ എന്‍എസ്എസ്, എസ് പി സി ക്യാമ്പുകളിലും വായനശാലകള്‍ പൊതുസമ്മേളന വേദികളിലും അവതരിപ്പിക്കുന്നു. വിവിധ കലാപരിപാടികളില്‍ മിടുക്കരായ പത്തോളം കുട്ടികളെയും ഈ ടാലന്റ് ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജ്ഞാനപ്പാന,ഭഗവത്ഗീത പാരായണം, ലളിത സഹസ്രനാമ ആലാപനം എന്നിവ ഈണത്തില്‍ ആലപിക്കുകയും വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് പുരസ്കാരങ്ങളും വിദ്യുത് സ്വന്തമാക്കി.