കൊച്ചി: കൊച്ചി – സേലം ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനല്‍ (25) ആണ് മരിച്ചത്. സനലിന്റെ സുഹൃത്ത് കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍(25) നെ ഗുരുതര പരുക്കുകളോട് തൃശ്ശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ ചുവട്ടുപാടത്ത് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടമെന്ന് പോലീസ് അറിയിച്ചു. മരിച്ച സനല്‍ ഫിലിം എഡിറ്ററാണ്.