Newsperseconds.com

നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന് നാളെ തുടക്കമാകും

Untitled 1

കോഴിക്കോട്: നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി നടത്തുന്ന വാട്ടര്‍ ഫെസ്റ്റിവല്‍ രണ്ട് ദിവസമാണ് നീണ്ടുനില്‍ക്കുക. ജല- കായിക മത്സരങ്ങള്‍, ഡ്രോണ്‍ ഷോ, കൈറ്റ് ഫെസ്റ്റിവല്‍, നൃത്ത സംഗീത പരിപാടികള്‍ എന്നിവ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ബേപ്പൂരില്‍ വായുസേനയുടെ സാരംഗി ടീമിന്റെ ഹെലികോപ്റ്റര്‍ പ്രദര്‍ശനം നടത്തി.

നാല് ഹെലികോപ്റ്ററുകളാണ് ബേപ്പൂരില്‍ എത്തിയ കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സാഹസിക പ്രകടനം നടത്തിയത്. നാളെ രാവിലെ എട്ട് മണിക്ക് കയാക്കിങ് ടീമുകളുടെ വിവിധ വിഭാഗങ്ങളിലുള്ള മത്സരം നടക്കും. കൂടാതെ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും വിവിധ ഷിപ്പുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരവും ഉണ്ടാവും. ഇതിനുപുറമേ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റും ബേപ്പൂരില്‍ നടക്കും.

Share this Article

Leave a Comment