തൃശൂര്‍: ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി. കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം ബോര്‍ഡിനും വേല വെടിക്കെട്ടിനുള്ള അനുമതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് എഡിഎം തിരുവമ്പാടി ദേവസ്വത്തിന് കൈമാറിയത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദേവസ്വങ്ങള്‍ക്ക് വെടിക്കെട്ടുള്ള അനുമതി ലഭിച്ചത്. നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം ഇരു ദേവസ്വങ്ങളുടെയും വേല വെടിക്കെട്ട് അനുമതി നിഷേധിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ഇരുദേവസ്വങ്ങളും നടപ്പിലാക്കിയതിനു പിന്നാലെയാണ് എഡിഎം അനുമതി നല്‍കിയത്. തൃശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കുന്നത്.