മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈപ്പറമ്പ് വീട്ടിൽ സൈറസിൻ്റെ (59) മൃതദേഹമാണ് വള്ളത്തിലെ തൊഴിലാളികൾ കണ്ടെത്തിയത്. വാടക്കൽ വാടപ്പൊഴിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മത്സ്യ ബന്ധനത്തിനിടെ കടലില്‍ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാർ എച്ച് സലാം എംഎൽഎയെ തടഞ്ഞു വയ്ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. രാവിലെ 11.30 ഓടെ വാടക്കല്‍ മത്സ്യഗന്ധിക്ക് സമീപം സൈറസിന്റെ പൊന്തുവള്ളം കരയ്ക്കടിഞ്ഞിരുന്നു.