ഇടുക്കി: പുല്ലുപാറയക്ക് സമീപം വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മുണ്ടക്കയം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് പോകുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യാത്രക്കാര്‍ക്ക് ഗുരുതര പരിക്കില്ലെന്നായിരുന്നു പ്രാഥമിക വിവരം. പിന്നീട് നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് 3 പേര്‍ അപകടത്തില്‍ മരിച്ചതായി അറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.